വഴിയോര കച്ചവടം നടത്തിയ മത്സ്യത്തൊഴിലാളിയെ നഗരസഭാ ജീവനക്കാർ മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ അവനവൻചേരിയിൽ വഴിയരികിൽ മീൻ കച്ചവടം നടത്തുകയായിരുന്ന അഞ്ചുതെങ്ങ് സ്വദേശി അൻഫോൻസക്കാണ് മർദ്ദനമേറ്റത്. എന്നാൽ നിയമലംഘനം നടത്തിയതിന് നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ആറ്റിങ്ങൽ നഗരസഭാ അധികൃതർ വിശദീകരിച്ചു..