കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ മരണം. ഇതിനുപിന്നാലെയാണ് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതിന് വേണ്ടി അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ഇത്തവണ കേരളം തദ്ദേശതെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലും ജനവിധി തേടുകയാണ്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനായാണ് മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചുകൊണ്ട് തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്നാണ് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി വി സുരേഷ് പറയുന്നത്.