വോട്ടെടുപ്പ് ദിവസം രാത്രി കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിൽ. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് സോമന്റെ ഭാര്യ പുതുപള്ളി പുതുക്കാട്ട് കിഴക്കതിൽ രാജി പറയുന്ന വീഡിയോ പുറത്ത് വന്നു. മുള്ളുവേലിയിൽ വീണതാണ് പരുക്കിന്റെ കാരണമെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ.