ചെങ്ങന്നൂരില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.  യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്റിലില്‍ ബൈക്കിലെത്തിയവര്‍ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ യുവതിക്ക്  പരിക്കുപറ്റി. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുന്നത് കണ്ട് യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടുകയും പിന്നീട് മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. മാല മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.