കോഴിക്കോട് കലക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ അക്രമം. കലക്ട്രേറ്റില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലാണ് തകര്‍ത്തത്. സംഭവത്തില്‍ പ്രമോദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബൂത്തില്‍ കയറി വോട്ടിങ് മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്.