സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അതീവ നിര്‍ണ്ണായക നീക്കം. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയേയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ആറുമാസം മുമ്പ് കസ്റ്റംസ് നല്‍കിയ അപേക്ഷയ്ക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.

കസ്റ്റംസ് അയച്ച നോട്ടീസിന് മറുപടി നല്‍കിയാലും ഇരുവരെയും പ്രതിയാക്കാനുള്ള തീരുമാനത്തിന് മാറ്റം ഉണ്ടാവില്ല. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഇപ്പോള്‍ ദുബായിലാണ് ഉള്ളത്.