ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന നിയമസഭയിലെ മറുപടി തിരുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മറുപടി തയ്യാറാക്കിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകി.