ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി 15 വീടുകളിൽ വെള്ളം കയറി. അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് വീടുകളിൽ വെള്ളം കയറിയത്. അതിരപ്പിള്ളി വനമേഖലയോടുചേർന്നുള്ള മോതിരക്കണ്ണി, പരിയാരം മേഖലയിലാണ് വെള്ളം കയറിയിരിക്കുന്നത്.  മോതിരക്കണ്ണി - കുറ്റിച്ചിറ റോഡിൽ വെള്ളം കയറിയതിനേത്തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു.