തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് നേരെ വധശ്രമങ്ങള്‍ നടന്നെന്ന വെളിപ്പെടുത്തലുമായി പുസ്തകം. ശ്രീചിത്തിര തിരുനാളിന്റെ അനന്തരവള്‍ കൂടിയായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. എന്നാല്‍ വധശ്രമ ഗൂഢാലോചനകള്‍ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാക്കുന്നില്ല ഗ്രന്ഥകാരി.