ജോളിയേയും റോയിയേയും അറിയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ തിരിച്ചെത്തി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിട് സംബന്ധിച്ച അന്വേഷണമാണ് കൃഷ്ണകുമാറിലേക്കെത്തിയിരുന്നത്. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചിരുന്നുവെന്നും ഹാജരായില്ലെന്നുമായിരുന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ജോളിയേയും റോയിയേയും അറിയില്ലെന്ന് ഇന്ന് കട്ടപ്പനയില്‍ തിരിച്ചെത്തിയ കൃഷ്ണകുമാര്‍ പറഞ്ഞു. ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. ഏലസിന് അകത്ത് ഭസ്മമാണുള്ളത്. അതാര്‍ക്കും കഴിക്കാന്‍ കൊടുക്കാറില്ല. ഏതോ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ചില്‍ നിന്ന് വിളിച്ചിരുന്നു. അത് ഒരു മാസത്തോളമായി. കേസിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങോട്ടേക്ക് വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് ഗൗരവമായി എടുത്തിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented