തിരുവനന്തപുരം കാട്ടാക്കടയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ ഉണ്ടാക്കിയ ജ്യോതിഷി അറസ്റ്റിൽ. വിഷ്ണുവാണ് അറസ്റ്റിലായത്.

ജ്യോതിഷാലയത്തിലെത്തുന്ന സ്ത്രീകളുടേയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുടേയും ചിത്രങ്ങളെടുത്ത് അശ്ലീലദൃശ്യങ്ങളുമായി ചേർത്ത് മോർഫ് ചെയ്യും. പിന്നീട് ഇത് ലാപ്ടോപ്പിലും പെൻഡ്രൈവിലും സൂക്ഷിച്ച് സ്ഥാപനത്തിലും വീട്ടിലുമിരുന്ന് കാണുന്നതായിരുന്നു പ്രതിയുടെ വിനോദമെന്ന് പോലീസ് പറഞ്ഞു.