മരടിലെ ഫ്ലാറ്റ് നിര്‍മ്മാണ കമ്പനികളുടെ ആസ്തിവകകള്‍ ഉടന്‍ ലേലം ചെയ്ത് വില്‍ക്കും.ഈ തുക ഉപയോഗിച്ച് ഫ്ലാറ്റ് ഉടമകളുടെ രണ്ടാം ഘട്ട നഷ്ടപരിഹാരത്തുക നല്‍കുമെന്നതിനൊപ്പം, സര്‍ക്കാരിന് കൈമാറേണ്ട പണവും കണ്ടെത്താനാണ് ശ്രമമെന്ന് സുപ്രിം കോടതി നിയോഗിച്ച നഷ്ടപരിഹാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.