കേരളം, അസം, പുതുച്ചേരി, ബം​ഗാൾ എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിർ പാർട്ടിക്കേറ്റ കനത്ത തിരിച്ചടി പരിശോധിക്കാനുള്ള കോൺ​ഗ്രസ് ചർച്ച ഇന്ന് നടക്കും. ഓൺലൈനായി ചേരുന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സോണിയ ​ഗാന്ധി അധ്യക്ഷത വഹിക്കും. 

കേരളത്തിലും അസമിലും പരമ്പരാ​ഗത ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടത് പരാജയത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബം​ഗാളിൽ ഒറ്റ സീറ്റുപോലും നേടാനാവാത്തതിന്റെ നിരാശയിലാണ് നേതൃത്വം.  

പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ നേതൃമാറ്റം യോ​ഗത്തിൽ ചർച്ചയാവും.