തിരുവനന്തപുരം: കോവിഡ് ഭീഷണി തുടരുന്നതിനാല്‍ നിയമസഭാ സമ്മേളനം ഉടന്‍ ചേരാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബജറ്റിന്റെ സാങ്കേതിക നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ ബാക്കിയാണ്. ഇക്കാര്യത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും സ്പീക്കര്‍ പറഞ്ഞു. കക്ഷി നേതാക്കളുമായി കൂടിയാലോചന നടത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.