അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ അസം, മിസോറാം സര്‍ക്കാരുകള്‍. സംഘര്‍ഷ സാധ്യതയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും സംസ്ഥാന സേനകളെ പിന്‍വലിക്കാന്‍ ഇരുസര്‍ക്കാരുകളും തയ്യാറായിട്ടില്ല. സംഘര്‍ഷത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഇരുസംസ്ഥാനങ്ങളും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ജൂലായ് 26-ന് നടന്ന വെടിവയ്പ്പിനും സംഘര്‍ഷത്തിനും ശേഷം കേന്ദ്രസര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചയില്‍ ഇരുപോലീസ് സേനകളെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പിന്‍വലിക്കാമെന്ന് ധാരണയായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ നടപ്പിലാക്കാന്‍ ഇരുസര്‍ക്കാരുകളും ഇതുവരെയും തയ്യാറായിട്ടില്ല.