യഥാര്‍ത്ഥ ജനമൈത്രി പൊലീസ് എന്നാല്‍ ഇതാണ്, കായംകുളം പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ. ഹാരിസ്. വീട് വെക്കാന്‍ ഒരുതുണ്ട് ഭൂമിയ്ക്കായി അലഞ്ഞ സ്റ്റുഡന്റ് പോലിസ് കേഡറ്റിന് സ്വന്തം ഭൂമിയില്‍നിന്ന് 5 സെന്റ് വിട്ടുകൊടുത്ത് ഹാരിസ് സേനയുടെ അഭിമാനം ആയി മാറിയിരിക്കുകയാണ്.
കുട്ടിപ്പോലീസ് കേഡറ്റും പ്ലസ് ടു വിദ്യാര്‍ഥിയുമായ രാഹുലിന് വീട് വെക്കാന്‍ ഭൂമിയില്ലെന്നറിഞ്ഞപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്ന് അഞ്ച് സെന്റ് നല്‍കാന്‍ ഹാരിസ് സന്നദ്ധനായി. സുമനസുകളുടെ സഹായത്താല്‍ കയറിക്കിടക്കാനുള്ള വീട് കൂടി എത്രയും വേഗം ഒരുക്കിക്കൊടുക്കണമെന്നതാണ് ഹാരിസിന്റെ സ്വപ്നം.
വീട് വെയ്ക്കാനുള്ള ഭൂമി കിട്ടിയതോടെ രാഹുലും കുടുംബവും ഏറെ സന്തോഷത്തിലാണ്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു