രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ് ലോട്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. മുന്നണിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം അശോക് ഗഹ് ലോട്ടിനോട് യു.ഡി.എഫ്. കക്ഷി നേതാക്കള്‍ പങ്കുവെച്ചു. സീറ്റ് നിര്‍ണയം വൈകരുതെന്നും നിര്‍ദേശിച്ചു.
ആക്കുളത്തെ സ്വകാര്യ ഹോട്ടലില്‍ ഗഹ് ലോട്ട് അടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ഘടകകക്ഷി നേതാക്കാളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലും മുന്നണിയിലും പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.
മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പരസ്യപ്രതികരണങ്ങള്‍ അടക്കം നിയന്ത്രിക്കണമെന്ന പൊതുവികാരമാണ് ഘടകകക്ഷി നേതാക്കള്‍ മുന്നോട്ട് വെച്ചത്.
ഹൈക്കമാന്റ് തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതിനൊപ്പം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും വിവിധ കക്ഷികള്‍ അഭിപ്രായമറിയിച്ചു. അശോക് ഗഹ് ലോട്ടും നേതാക്കളും ഇന്ന് യു.ഡി.എഫ് എം.എ.എല്‍.എ മാരും എം.പിമാരുമായും കൂടിക്കാഴ്ച നടത്തും .