ആശുപത്രിക്കിടക്കയില്‍ നിന്നെത്തി വോട്ട് ചെയ്തു; അച്ഛനെ ഓര്‍ത്ത് അഭിമാനമെന്ന് ആശാ ശരത്

പത്തു ദിവസമായി ആശുപത്രിക്കിടക്കയിലാണ് വി.എസ്.കൃഷ്ണന്‍കുട്ടി നായരെന്ന എണ്‍പത്തിരണ്ടുകാരന്‍. കുടലില്‍ ബ്ലോക്കായതിനാല്‍ ഭക്ഷണമൊന്നും കഴിക്കാനാവില്ല. എതാനും മില്ലിലിറ്റര്‍ വെള്ളം മാത്രമാണ് ഈ ദിവങ്ങളിലത്രയും വായിലൂടെ കഴിച്ചിരുന്നത്. എന്നാല്‍, തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ ഈ പരാധീനതകള്‍ക്കൊന്നുമായില്ല. നടിയും നര്‍ത്തകിയുമായ മകള്‍ ആശാ ശരത്ത് തുണയായി എത്തിയപ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ എറണാകുളത്തെ ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഡോക്ടറുടെ പ്രത്യേക അനുമതിയോടെയാണ് അച്ഛനെ വോട്ട് ചെയ്യാന്‍ കൊണ്ടുവന്നതെന്ന് ആശാ ശരത്ത് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented