അഞ്ചടിയിലുള്ള കളം വരച്ച് അജിത്ത് തുടങ്ങി. നാലുമണിക്കൂറിനൊടുവിൽ മണലിൽ വിരിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം. പഴുന്നാന ആലാട്ട് വീട്ടിൽ അജിത്താണ് മന്ദലാംകുന്ന് ബീച്ചിൽ നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ മണലിൽ ശില്പമൊരുക്കിയത്. സുഹൃത്തുക്കളായ എയ്യാലിലെ കെ.എസ്. ശ്യാംലാൽ, പഴുന്നാനയിലെ കൃഷ്ണപ്രസാദ് എന്നിവരായിരുന്നു സഹായികൾ.