ടി.ആര്‍.പി. തട്ടിപ്പുകേസില്‍ റിപ്പബ്ലിക് ടി.വി. മേധാവി അര്‍ണബ് ഗോസ്വാമിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കേസില്‍ അറസ്റ്റിലായ മുന്‍ ബാര്‍ക് സി.ഇ.ഒ.യുമായുള്ളതാണ് 500-ല്‍ അധികം പേജുള്ള വിവാദമായ ചാറ്റുകള്‍. റേറ്റിങില്‍ റിപ്പബ്ലിക് ടി.വി. ചാനലിനെ സഹായിച്ചു എന്ന് തെളിയിക്കുന്നതാണ് ചാറ്റുകള്‍.
കുറ്റപത്രത്തിലെ വിവരങ്ങളാണ് പുറത്തുവന്നത് എന്ന് പറയുമ്പോഴും വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ ആധികാരികതയെക്കുറിച്ച് മുംബൈ പോലീസ് പ്രതികരിച്ചിട്ടില്ല.