ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി ഒരാഴ്ച്ച കൊണ്ടാണ് അര്‍ജുന്‍ 10 ലക്ഷം സബ്‌സ്‌ക്രൈബേര്‍സ് നേടി തരംഗം സൃഷ്ടിച്ചത്. രണ്ടു വര്‍ഷം മുൻപ് തുടങ്ങിയ യൂട്യൂബ് ചാനല്‍ അന്ന് സജീവമായിരുന്നില്ല. ലോക്ക് ഡൗണ്‍ സമയത് ടിക് ടോക് റിയാക്ഷന്‍ എന്ന വേറിട്ട ആശയം കൊണ്ടുവന്നതോടെയാണ് അര്‍ജുനിന്റെ Arjyou എന്ന യൂട്യൂബ് ചാനല്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായത്.

വെറും തമാശ മാത്രം ലക്ഷ്യംവെച്ചാണ് താന്‍ ഈ വീഡിയോകള്‍ ചെയ്യുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. ഒരു ദിവസം കൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് താൻ പ്രതീഷിച്ചില്ല. എല്ലായിടത്തുനിന്നും നല്ല പ്രതികരണമാണ്  ലഭിക്കുന്നത്. ഒരുപാട് പേരോട് നന്ദി പറയാനുണ്ടെന്നും അർജുൻ പറയുന്നു . ക്ലബ് എഫ് എമ്മിലെ ആർ ജെ അശ്വതിയും വിക്കിയുമായിട്ട് അർജുൻ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നത് കാണാം.