നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശിന്റെ വിയോ​ഗത്തെ അനുസ്മരിച്ച് മുൻമന്ത്രി എ.പി അനിൽകുമാർ. വാക്കുകൾ കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ രണ്ടുദിവസം മുമ്പുപോലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. രാഷ്ട്രീയബന്ധത്തിനപ്പുറം ഏറ്റവുമടുത്ത സുഹൃത്താണ് അദ്ദേ​​ഹം. അങ്ങേയറ്റം വേദനയുളവാക്കുന്നതാണ് പ്രകാശിന്റെ വിയോ​ഗമെന്നും അനിൽകുമാർ പറഞ്ഞു.