ലക്ഷദ്വീപുകാർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതിൽ പ്രതികരണവുമായി ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കേന്ദ്രത്തിന്റെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ് പ്രമേയമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇസ്ലാമിക തീവ്രവാദികൾ നുണപ്രചരണങ്ങൾ നടത്തുകയാണ്. എല്ലാ പരിഷ്കാരങ്ങളും ലക്ഷദ്വീപിന്റെ നൻമയ്ക്ക് വേണ്ടിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.