കുഞ്ഞ് സുരക്ഷിതയായിരിക്കുന്നതില്‍ സന്തോഷമെന്ന് അനുപമ. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ദാസ് കുഞ്ഞിന നേരില്‍ കണ്ടുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

ദത്തെടുത്ത കുടുംബത്തിന്റെ അവസ്ഥയോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും ആ കുടുംബത്തിന്റെ നീതി കൂടിയാണ് നിഷേധിക്കപ്പെട്ടതെന്നും അനുപമ പറയുന്നു.തന്റെ വിഷമം അവര്‍ മനസിലാക്കുമെന്ന് കരുതുന്നതായും അനുപമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.