അനുപമയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ചെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. കുഞ്ഞിനെ കൈമാറിയതാണെന്ന് വ്യക്തമാക്കി ജീവനക്കാരുടെ പേരിലുള്ള കത്ത് പുറത്ത്. വനിതാശിശു വികസന ഡയറക്ടര്‍ക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്.കുഞ്ഞിനെ കടത്തിയത് ഷിജൂഖാനും ഒരു പ്രമുഖ സിപിഎം നേതാവും ചേര്‍ന്നാണെന്നും കത്തില്‍ പരാമര്‍ശം ഉണ്ട്.