അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഷിജു ഖാനും ജയചന്ദ്രനും എതിരെ സിപിഎം  നടപടിയെടുത്തേക്കും. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനാണ് സാധ്യത. പേരൂർക്കട ലോക്കൽ കമ്മറ്റിയിൽ നിന്ന് ജയചന്ദ്രനെ പുറത്താക്കിയേക്കും. 

വിവാദം സി.പി.എമ്മിന് നാണക്കേടുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. കുഞ്ഞിന്റെ ലിംഗ നിർണയത്തിലും ദത്ത് നടപടിക്രമങ്ങളിലും ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് നിരീക്ഷണം.