ന്യൂഡൽഹി: രാജ്യത്ത്‌‌ കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിശ്ചായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ബിജെപി. അത്തരം ശ്രമങ്ങളെ ദുര്‍ബലമാക്കി എക്കാലത്തും മോദിയുടെ കടുത്ത ആരാധകനായ ബോളിവുഡ്‌ നടന്‍ അനുപം ഖേര്‍ രംഗത്തെത്തി. പ്രതിശ്ചായ കെട്ടിപ്പടുക്കലല്ല, അതിലും വലിയ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്ന്‌‌ അനുപം ഖേര്‍ പറഞ്ഞു.