കൊറോണ പ്രതിരോധത്തില്‍ പരീക്ഷണവുമായി കേരളം. എച്ച് ഐ വി ചികിത്സക്ക് ഉപയോഗിക്കുന്ന ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകള്‍ കൊറോണ ചികിത്സക്ക് ഉപയോഗിക്കാന്‍ ആരംഭിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരനാണ് മരുന്ന് നല്‍കുന്നത്.