മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് അന്‍സി കബീറിന്റെ പിതാവ് അബ്ദുള്‍ കബീര്‍

അന്‍സിയുടെ മരണം നടന്നിട്ട് 22 ദിവസമായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി കാണാത്തത് കൊണ്ടാണ് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചതെന്ന് അബ്ദുള്‍ കബീര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു 

നവംബര്‍ ഒന്നിന് പുലര്‍ച്ചെ കൊച്ചി പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ്പ് അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ചത്.