ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഒരു യുവതികൂടി

ഒരു യുവതികൂടി ശബരിമലയില്‍ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഫെയ്സ്ബുക്ക് കൂട്ടായ്മ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജു ശബരിമലയില്‍ എത്തിയെന്നാണ് അവകാശവാദം. വേഷം മാറിയാണ് മഞ്ജു ശബരിമലയില്‍ എത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 7.30 ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് അവകാശവാദം. മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവന്നിട്ടുണ്ട്. മുടി നരപ്പിച്ച് വേഷം മാറിയാണ് ദര്‍ശനം നടത്തിയതെന്നാണ് സൂചന. പോലീസ് സുരക്ഷ ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented