കൊച്ചി: ചിത്രീകരണത്തിനെന്ന് പറഞ്ഞ് ഷംന കാസിമിനെ കബളിപ്പിച്ച സംഘം തന്നെയും വിളിച്ച് വരുത്തി എട്ട് ദിവസം തടവില്‍ പാര്‍പ്പിച്ചുവെന്ന് പരാതിക്കാരി. സ്വര്‍ണ്ണക്കടത്തിന് പ്രേരിപ്പിച്ചു. പുറത്ത് പോയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി പരാതിക്കാരിയായ മോഡല്‍ മൊഴി നല്‍കി.