മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണ്‍വിളി സന്ദേശം. കോട്ടയത്ത് നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ഫോണ്‍വിളി സന്ദേശം വന്നിരിക്കുന്നത്. കോട്ടയത്ത് ഒരാള്‍ക്ക് പോലീസിന്റെ മര്‍ദ്ദനം ഏറ്റെന്നും ഇത്തരത്തില്‍ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തണം എന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യും എന്നുമാണ് ഫോണ്‍വിളിച്ചയാള്‍ പറഞ്ഞത്. 

അതേസമയം, മൂന്ന് ദിവസം മുമ്പ് ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി മുഴക്കി ഫോണ്‍ ചെയ്ത ആള്‍ സേലത്ത് പിടിയിലായി. ക്ലിഫ് ഹൗസില്‍ അടക്കം തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ഫോണ്‍ സന്ദേശം. തമിഴ്‌നാട് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.