കേടായതിന്റെ പേരിൽ ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങൾ സംഭരിച്ച് വീട്ടിൽ എത്തിക്കുന്നതാണ് അങ്കിതിന്റെ ശീലം. പിന്നെ തകരാർ കണ്ടുപിടിച്ച് പരിഹാരക്രിയയാണ്. ഉപകരണങ്ങൾ പ്രവർത്തനക്ഷമമാവും വരെ വിശ്രമമില്ലാതെ അങ്കിത് പ്രവർത്തിക്കും. യൂട്യൂബിൽ നിന്ന് പഠിച്ചെടുത്ത പാഠങ്ങളാണ് അങ്കിതിന് സഹായമാവുന്നത്. കുന്നുകൂടുന്ന ഇ-വേസ്റ്റുകളെ സ്വന്തം പരീക്ഷണങ്ങളിലൂടെ സെക്കനാൻഡ് മാർക്കറ്റിൽ എത്തിക്കുകയാണ് അങ്കിത്.