മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്  പ്രവാസി മലയാളി അനിതാ പുല്ലയിലിനെ ക്രൈം ബ്രാഞ്ച് വിളിപ്പിക്കും. മോന്‍സന്റെ ഉന്നതബന്ധങ്ങള്‍ അറിയാവുന്ന ആളെന്ന നിലയ്ക്കാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി എടുക്കുക.

അന്വേഷണവുമായി സഹകരിക്കുമെന്ന് അനിത പറഞ്ഞു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹറയെ മോന്‍സന് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത നേരത്തെ അവകാശപ്പെട്ടിരുന്നു.