തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ ശരീരത്തിൽ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഡയപ്പര്‍ മാറ്റാത്തതിനെ തുടര്‍ന്ന് പുഴുവരിച്ച മുറിവ് ഇതുവരെ പൂര്‍ണമായും ഭേദമായിരുന്നില്ലെന്ന് മകള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.