മുഖ്യമന്ത്രിയെ ഇത്ര ദേഷ്യക്കാരനാക്കിയതാര് ? | വക്രദൃഷ്ടി

ആരാണ് മുഖ്യമന്ത്രിയെ ഇത്ര ദേഷ്യക്കാരനാക്കിയത്. ഇതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഇവിടെയുള്ള മാധ്യമങ്ങള്‍ തന്നെയാണ്. കാരണം മാധ്യമങ്ങളില്‍ നിന്ന് ഇത്രമാത്രം വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുള്ള മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ തരം കിട്ടുമ്പോഴൊക്കെ മാധ്യമങ്ങളെ കണക്കിന് ശകാരിക്കാറുമുണ്ട് പിണറായി വിജയന്‍. അതേപോലെ തനിക്ക് ആവശ്യം വരുമ്പോഴെല്ലാം മാധ്യമങ്ങലെ നല്ല രീതിയില്‍ ഉപയോഗിക്കാനും പിണറായി വിജയനറിയാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നവകരേള മാര്‍ച്ചിനിടെയുള്ള പിണറായി വിജയന്‍. പരിപാടി ലൈവ് വരാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്ത് നിന്ന പിണറായി വിജയന്‍. കടക്ക് പുറത്ത് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരെ യോഗം നടക്കുന്ന മുറിയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ വക്ര ദൃഷ്ടി ചില ഓര്‍മപ്പെടുത്തലകള്‍ നടത്തുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented