പാലക്കാട് അട്ടപ്പാടിയിലെ ഗോത്രവര്‍ഗ്ഗക്കാരിയായ കുട്ടി ടീച്ചര്‍ക്ക് യൂത്ത് ഐക്കണ്‍ പുരസ്‌കാരം. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പാവപ്പെട്ടവര്‍ക്കായി പഠന കൂട്ടായ്മ സംഘടിപ്പിച്ചതിനാണ് ആനക്കട്ടി സ്വദേശിയായ അനാമികയെത്തേടി പുരസ്‌കാരം എത്തിയത്. പഠിക്കുന്നതിനോടൊപ്പം പഠിപ്പിക്കുക കൂടി ചെയ്യുകയായിരുന്നു അനാമിക എന്ന കൊച്ചു മിടുക്കി.