ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തുടർഭരണത്തിന് തക്കവണ്ണം കഴിഞ്ഞ അഞ്ചുവർഷക്കാലം സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് കോൺ​ഗ്രസ് വിശ്വസിക്കുന്നത്. ജയവും തോൽവിയും സ്വാഭാവികമാണ്. പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെ ഏറ്റെടുത്ത് പരിശോധന നടത്തും. കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.