ഒരു നായയുടെ വിയോഗത്തില്‍ ഒരു ഗ്രാമം മുഴുവന്‍ ഒത്തുചേര്‍ന്ന് അനുശോചനം നടത്തിയത് സഹജീവി സ്‌നേഹത്തിന്റെ അപൂര്‍വ്വ കാഴ്ചയായി.
പാലക്കാട് തിരുവേഗപ്പുറ ഗ്രാമത്തിന്റെയാകെ പ്രിയപ്പെട്ടവളായിരുന്നു ബിപാത്തു എന്ന നായ. തെരുവുനായക്കളുടെ ആക്രമണത്തിന് ഇരയായ ബിപാത്തു കഴിഞ്ഞ ദിവസമാണ് മരിച്ചത്.
13 വര്‍ഷം മുമ്പ് തെരുവില്‍ നിന്ന് ഷാജിയും കുടുംബവുമാണ് നായക്കുട്ടിയെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്. വൈകാതെ ഗ്രാമത്തിന്റെയാകെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു ബിപാത്തു.