പിണറായിയിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിയില്ല

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പിണറായിലെത്തുമ്പോള്‍ പദയാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എത്തിയില്ല. വ്യാഴാഴ്ച മമ്പറത്തുനിന്ന് പര്യടനം തുടരുന്ന ജനരക്ഷായാത്ര പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്. സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് യാത്ര റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിലൂടെ യാത്ര കടന്നുപോകുമ്പോള്‍ അമിത് ഷാ യാത്രയില്‍ പങ്കെടുക്കുമെന്ന അറിയിപ്പ് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ഡല്‍ഹിക്ക് മടങ്ങിയ അമിത് ഷാ ഇന്ന് പിണറായിയില്‍ യാത്ര എത്തുമ്പോള്‍ പങ്കെടുക്കാന്‍ തിരിച്ചെത്തുമെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നത്. അമിത് ഷായുടെ വരവ് റദ്ദാക്കിയതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അമിത് ഷാ പദയാത്ര റദ്ദാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.