കുംഭമേള നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പകരം മേള പ്രതീകാത്മകമായി നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് സ്വാമി അവദേശാനന്ദ ഗിരിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. 

രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുന്നത്.