പ്രതിഷേധങ്ങള്‍ ഭയന്ന് കൊച്ചി ഒഴിവാക്കി ഗോവ വഴിയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കവരത്തിയില്‍ എത്തിയത്.   അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾക്കെതിരേ കരിദിനം ആചരിക്കുകയാണ് ദ്വീപിലെ ജനത. 

അതിനിടെ ആയിഷ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന് പ്രഫുൽ ഖോഡ പട്ടേൽ പ്രതികരിച്ചു. കേസിനെതിരേ ആയിഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.