അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം. എല്ലാ കണ്ണുകളും അമേരിക്കയിലേക്ക് നീങ്ങുകയാണ്. വിധി പ്രവചനാതീതമായ ആറ് സംസ്ഥാനങ്ങള്‍ ഫലം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് നേരിയ മുന്‍തൂക്കം.

ഇന്ത്യന്‍ സമയം നാളെ ഉച്ചകഴിഞ്ഞ് അമേരിക്കയില്‍ ആദ്യ വോട്ട് വീണ് തുടങ്ങും. പത്ത്് കോടിയോളം വരുന്ന മെയില്‍ വോട്ടുകള്‍ എണ്ണിത്തീരുന്നതിന് അനുസരിച്ചാകും ഫലസൂചനകള്‍. തിരഞ്ഞെടുപ്പില്‍ ജോ ബൈഡനുള്ള മുന്‍തൂക്കം ഇലക്ട്രലല്‍ വോട്ടുകളില്‍ പ്രതിഫലിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.