കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിനരികെ ആംബുലൻസ്  അപകടത്തിൽപ്പെട്ടു. കോവിഡ് രോഗം ബാധിച്ചു മരിച്ചയാളുടെ മൃതദേഹവുമായി ഗോവയിൽനിന്നു കൊച്ചിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്. സ്റ്റാർ കെയർ ആശുപത്രിക്കു സമീപംവെച്ച്‌ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു. മൃതദേഹം ആംബുലൻസിനെ അനുഗമിച്ച് പുറകിൽ എത്തിയ വാഹനത്തിലുള്ളവർ കൊച്ചിയിലേക്ക് കൊണ്ട് പോയി.