പരിസ്ഥിതി സംരക്ഷണത്തിന് നമ്മുടെ നിലനില്‍പിന് തന്നെ അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണ് ആമസോണ്‍. ഭൂമിയുടെ ശ്വാസകോശം. വനനശീകരണവും കാട്ടുതീയും നമ്മള്‍ ഓരോരുത്തരുടെയും ശ്വാസകോശത്തെയാണ് ഇല്ലാതാക്കുന്നത്.

വീണ്ടുവിചാരമില്ലാത്ത വികസനങ്ങള്‍ എങ്ങനെ നാശത്തിന് കാരണമാകുമെന്നാണ് ബ്രസീല്‍ നമുക്ക് കാണിച്ചുതരുന്നത്. ഇന്ത്യയും ബ്രസീലും തമ്മില്‍ 15000 കിലോമീറ്റര്‍ ദൂരമുണ്ട്. പക്ഷേ, പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതില്‍ വലിയ അന്തരമില്ല എന്ന് പുതിയ ഇഐഎ 2020 വിജ്ഞാപനം വ്യക്തമാക്കുന്നു.