ദേശീയപാത നിര്‍മ്മാണ വിവാദത്തില്‍ മന്ത്രി സജി ചെറിയാന് മറുപടിയുമായി ആലപ്പുഴ എം.പി. എ.എം. ആരിഫ്. പ്രശ്‌നപരിഹാരത്തിന് ഇടപെടലുണ്ടാകണം എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നില്ലെന്നും എം.പി പറഞ്ഞു. 

വിജിലന്‍സ് അന്വേഷണം വേണ്ടെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ അങ്ങനെ മതി. അതില്‍ തനിക്ക് പിടിവാശിയില്ലെന്നും പരിഹാരമുണ്ടാവുക എന്നത് മാത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് എല്ലാം പരിശോധിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രിയാണ്. അദ്ദേഹം അങ്ങനെ പറഞ്ഞുവെങ്കില്‍ അത്‌പോലെ നടക്കട്ടെ. റോഡ് വേഗത്തില്‍ തകര്‍ന്നു എന്ന് പരാതി കിട്ടിയതിനാലാണ് ഇടപെടല്‍ ആവശ്യപ്പെട്ടതെന്നും ആരിഫ് പറഞ്ഞു.