ആലുവ മുട്ടത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. നാലോളം പേര്‍ക്ക് പരിക്കേറ്റു. കൊച്ചി മെട്രോ പില്ലര്‍ നമ്പര്‍ 187 ന് സമീപം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കാര്‍ നിയന്ത്രണംവിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായും വഴിയരികില്‍ നോമ്പുതുറവിഭവങ്ങള്‍ വില്‍ക്കുന്ന കട ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മുട്ടം സ്വദേശിയായ കുഞ്ഞുമോന്‍ തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്പില്‍ മജിഷ് ഇയാളുടെ എട്ട് വയസുകാരി മകള്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്. നാലോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.