തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാട് ആത്മാര്‍ത്ഥത ഉള്ളതാണെന്നും അവരുമായി ഇനിയും ചര്‍ച്ച നടത്താന്‍ തടസ്സമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. ബിനീഷിനെതിരെയുള്ള ആരോപണം തന്നെ ലക്ഷ്യമിട്ടാണ്, ലഹരി കടത്തിന് പണം നല്‍കുന്ന ആരെങ്കിലും കരാറുണ്ടാക്കി ബാങ്ക് വഴി പണം നല്‍കുമോ എന്നും കോടിയേരി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു