തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 301 മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കാന്‍ തീരുമാനമായതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മദ്യഷോപ്പുകള്‍ കഴിയുന്നത്ര വേഗം തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിന്റെ തീയതി വൈകാതെ അറിയിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.