ആലപ്പുഴ നഗരസഭയുടെ അണു നശീകരണ പരിപാടി ധൂമസന്ധ്യയ്ക്ക് എതിരായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആയുർവേദ ഡോക്ടർമാരുടെ സംഘടന.

മതത്തെ പോലെ ശാസ്ത്ര കാര്യങ്ങൾ അടിച്ചേൽപിക്കുന്ന സംഘടനയായി പരിഷത്ത് മാറിയെന്നും അപരാജിത ചൂർണം വൈറസ് നാശിനിയാണെന്നതിന് നിരവധി പഠനങ്ങളുണ്ടെന്നും ഇന്ത്യൻ ആയുർവേദ മെഡിക്കൽ അസോസിയേഷൻ പറയുന്നു.